പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ആഘോഷം നടന്നു. വിജയദശമി ദിനത്തില്‍ പൂജയെടുപ്പും ലിപി സരസ്വതി വിദ്യാരംഭവും കലോപാസനയും നടന്നു. അമ്പലപ്പുഴ രാമകൃഷ്ണന് ശേഷാദ്രി അഡ്വ ആനന്ദ് vഅയ്യര്‍ എന്നിവര്‍ ലിപി സരസ്വതി വിദ്യാരംഭ ത്തിന് ആചാര്യന്മാരായിരുന്നു. കുരുന്നുകള്‍ ആചാര്യ സവിധത്തില്‍ ആദ്യക്ഷരം കുറിച്ചു. 

.വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു ഭക്തിഗാനസുധയും പ്രസാദമൂട്ടും നടന്നു . നവംബര്‍ 11-ന് ആരംഭിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവരാത്രി മണ്ഡപത്തില്‍ എല്ലാ ദിവസവും വൈകുന്നേരം നടന്ന കലോപാസനകളില് പ്രമുഖ കലാകാരന്മാര് പങ്കെടുത്തു. സംഗീതസദസ്സ്, സോപാനസംഗീതം, കൈകൊട്ടിക്കളി, വീരനാട്യം, നൃത്തസന്ധ്യ, ഭക്തിഗാനസുധ തുടങ്ങിയ പരിപാടികളാണ് നവരാത്രി ദിനങ്ങളില്‍ അരങ്ങേറിയത്.
.
.
.




0 Comments