പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപം കാടുകയറി നശിച്ചുകിടന്ന അമിനിറ്റി സെൻ്ററും പരിസരവും പാലാ പൗരാവകാശ സമിതിയുടെയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വെട്ടിത്തെളിച്ച് ശുചീകരിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച അമിനിറ്റി സെൻ്റർ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ പരിസരം വൃത്തിയാക്കിയതെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിയ്ക്കൻ പറഞ്ഞു.
.ശുചീകരണത്തിന് ശേഷം പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് പ്രദേശം മനോഹരമാക്കാനാണ് തീരുമാനം. ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ സ്ഥലം കൃത്യമായി പൂട്ടി സംരക്ഷിക്കാനും രാവിലെയും വൈകുന്നേരവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും ഉദ്ദേശിക്കുന്നുണ്ട്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്തുള്ള ഈ പ്രദേശം ജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വന്ന് വിശ്രമിക്കാനും മാനസിക ഉല്ലാസത്തിനുമുള്ള നല്ലൊരു കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം
.
.
.





0 Comments