പാലാ: ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തി പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലാ അൽഫോൻസാ കോളജിലെ ചരിത്രവിഭാഗം, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ്, പി.ജി. പൊളിറ്റിക്കൽ സയൻസ്, ബി.വോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ, ലിയോ ക്ലബ് ഓഫ് ലയൺസ് ഡിസ്ട്രിക്ട് 318 ബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി പരിപാടികൾ സംഘടിപ്പിച്ചു.
.‘ബാപ്പു ദർശൻ’ എന്ന പേരിൽ ഗാന്ധിജിയുടെ ജീവിതത്തിലെ നാഴികക്കല്ലുകൾ അവതരിപ്പിക്കുന്ന പോസ്റ്റർ പ്രദർശനം, ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പുറത്തിറക്കിയ അപൂർവ ഗാന്ധിജി സ്റ്റാമ്പുകളുടെ ശേഖരം, നാണയ പ്രദർശനം എന്നിവ ഒരുക്കി. ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമാ പ്രദർശനവും നടന്നു.
ബി.സി. ആറാം നൂറ്റാണ്ടിലെ പഞ്ച് മാർക്ക്ഡ് നാണയങ്ങൾ മുതൽ മൗര്യ, ഇൻഡോ-ഗ്രീക്ക്, കുശാന, ശതവാഹന, ഗുപ്ത കാലഘട്ടങ്ങളിലെയും സുൽത്താൻ, മുഗൾ, തിരുവിതാംകൂർ കാലഘട്ടങ്ങളിലെയും അപൂർവ നാണയശേഖരങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
.കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോളജ് മാനേജർ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സമ്മാനാർഹർക്ക് ലിയോ ക്ലബ് ഓഫ് ലയൺസ് 318 ബി-യുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡുകളും വിതരണം ചെയ്തു
.
.





0 Comments