പാലാ: കൊല്ലപ്പള്ളിയിൽ ക്രെയിൻ കയറിയിറങ്ങി മരിച്ച കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫിന് നാടിന്റെ യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അന്തീനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാലാ–തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം അന്തീനാട് പള്ളി പാരിഷ് ഹാളിൽ എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയത്.
.ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നിറകണ്ണുകളോടെ ആലീസിന് അന്ത്യോപചാരം അർപ്പിച്ചു.
ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
.





0 Comments