Latest News
Loading...

പാതാമ്പുഴ നഗരത്തിലെ മാലിന്യങ്ങൾ നീക്കി AFC പാതാമ്പുഴ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അംഗങ്ങൾ




പാതാമ്പുഴ നഗരത്തിലെ മാലിന്യങ്ങളും ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എ.എഫ്.സി പാതാമ്പുഴ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും ഒത്തുചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ് സെക്രട്ടറി അമൽ റ്റി രാജും പ്രസിഡന്റ് അഖിലും നേതൃത്വം നൽകി.




.നഗരത്തിന്റെ ശുചിത്വം സംരക്ഷിക്കുന്നതിനും മാലിന്യമുക്തമായ പതാമ്പുഴഎന്ന ലക്ഷ്യം കൈവരിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ക്ലബ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹിക പ്രതിബദ്ധതയോടെ നാടിന്റെ നന്മയ്ക്കായി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.


.



.

Post a Comment

0 Comments