Latest News
Loading...

ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണം; 3 അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു




ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1660 ൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ മാറ്റി മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു.

മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ആയിരുന്നു ഇതുവരെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ. ഔദ്യോഗിക തിരക്ക് കാരണം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പൂർണ്ണമായി ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചതിനെ തുടർന്നാണ് നടപടി.



.ബാങ്ക് അംഗങ്ങൾ നൽകിയ അപേക്ഷയും മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാറുടെ 07.10.2026 ലെ റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനം. ബാങ്കിൽ ഭരണശൂന്യത ഒഴിവാക്കാനും പ്രവർത്തനം സുഗമമാക്കാനും കേരള സഹകരണ നിയമം 1969 വകുപ്പ് 33(1) പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.


.പുതിയ ഭരണസമിതി:

കൺവീനർ. നൗഷാദ് പി എച്ച്, പുത്തൻപറമ്പിൽ, നടയ്ക്കൽ (അംഗ നമ്പർ 6743)

അംഗങ്ങൾ:
1.  മുഹമ്മദ് ഹാഷിം കെ എ, കരീംമൻസിൽ, നടയ്ക്കൽ (അംഗ നമ്പർ 7012)

2.  മുഹമ്മദ് ഇല്യാസ് വി എം, വെളിയത്ത്, നടയ്ക്കൽ (അംഗ നമ്പർ 2833)

കമ്മിറ്റി ഉടൻ തന്നെ ചാർജെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. കമ്മിറ്റിയുടെ കാലാവധി സർക്കാർ അനുമതിക്ക് വിധേയമായി *12.11.2026 വരെയാണ്*. കാലാവധി അവസാനിക്കുന്നതിന് മുമ്പായി ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് അധികാരം കൈമാറണമെന്നും ജോയിന്റ് രജിസ്ട്രാർ നസീർ എസ് പുറപ്പെടുവിച്ച ഉത്തരവിൽ (JRGKTM/1975/2024-CRP1, തീയതി 14-10-2026) നിർദ്ദേശിച്ചിട്ടുണ്ട്.





.



.

Post a Comment

0 Comments