Latest News
Loading...

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 30ന് പാലായിൽ



പാലാ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ 30ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 


.ഓൺലൈൻ വ്യാപാരവും ഇൻസ്റ്റാ-മാർട്ട് പോലുള്ള സംവിധാനങ്ങളുടെ കടന്നുകയറ്റവും വൻകിട സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള മത്സരവും വർധിച്ച പ്രവർത്തനച്ചെലവും വായ്പ ലഭ്യതയിലെ കുറവും ചില്ലറ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
നിലവിലെ വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്യും. പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ഭാവി പരിപാടികൾ ആവിഷ്കരിച്ച് രൂപരേഖ തയ്യാറാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



.സമ്മേളനം മുൻ എം.എൽ.എ. വി.കെ.സി. മമ്മത് കോയ ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് ഇ.എസ്. ബിജു അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിക്കും.

പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ബി. അജിത് കുമാർ, രാജു ജോൺ, ജോസ് കുറ്റ്യാനിമറ്റം, ജിനു ജോർജ് എന്നിവർ പങ്കെടുത്തു.



.




Post a Comment

0 Comments