പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. നഗരസഭാ ഹാളില്‍ 11ന് തന്നെ അംഗങ്ങള്‍ ഹാജരായി. എല്‍ഡിഎഫ് നേതൃത്വം നല്കുന്ന നഗരവികസന മുന്നണി സ്ഥാനാര്‍ത്ഥിയായി ബിജു മാത്യൂസും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ സെബാസ്റ്റ്യന്‍ പനയ്ക്കലുമാണ് മല്‍സരിക്കുന്നത്.
.മല്‍സരരംഗത്തേയ്ക്ക് സജീവമായി നിലനിന്നിരുന്ന ടോണി തൈപ്പറമ്പില്‍ എത്തിയേക്കില്ലെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ടോണി ഹാജരായി. അതേസമയം, വിമത ഗ്രൂപ്പില്‍പെട്ട രജിത പ്രകാശ് എത്തിയിട്ടില്ല. വിമത ഗ്രൂപ്പിനോട് അകലം പാലിച്ച ലിസിക്കുട്ടി മാത്യു വിമതഗ്രൂപ്പിനൊപ്പം ഇരുന്നതും കൗതുകമായി.
.
.






0 Comments