പാലാ: കേരള സർക്കാർ ഈ വർഷം നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ‘തൂഫാൻ’ പദ്ധതിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തൂഫാൻ മെഗാ വാക്കത്തോൺ സംഘടിപ്പിക്കപ്പെട്ടു. എൻഎസ്എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തപ്പെട്ടത്. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹത്തിനായുള്ള സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു വാക്കത്തോണിൻ്റെ ലക്ഷ്യം.
.PTA പ്രസിഡന്റ് ശ്രീ. വി. എം. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
NCC ഓഫീസർ ജിൻസ് ജോർജ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. റെജിമോൻ സ്കറിയ, ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പേൾ ആനി സെൻ, റോവർ ലീഡർ നോബി ഡൊമിനിക്, റേഞ്ചർ ലീഡർ അനീറ്റ അലക്സ്, പവർ ബ്രിഗേഡ് ഓഫീസർ സി. ജെയ്സി ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
.മെഗാ വാക്കത്തോണിന് മുന്നോടിയായി സ്കൂളിലെ NSS വോളണ്ടിയേഴ്സിനെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് നേരത്തേ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ എസ്.ഐ. ശ്രീ. സുരേഷ് കുമാർ ഡി.എസ്. വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും NSS വോളണ്ടിയേഴ്സിനെ തൂഫാൻ കമാൻഡോസായി പ്രഖ്യാപിക്കുകയും ചെയ്തു.
.ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും സമൂഹത്തിൽ ബോധവൽക്കരണം നടത്താനും കമാൻഡോസായി പ്രഖ്യാപിക്കപ്പെട്ട വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. പരിപാടിയോടൊപ്പം മാലിന്യമുക്ത പുതു യുഗ കേരളം ലക്ഷ്യം വെച്ചു കൊണ്ടുള്ള പാലാ നഗരസഭയുടെ കൈയ്യോട് കൈ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോക്ടർ ഗീതാദേവി ടി വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻഎസ്എസ് വോളണ്ടിഴേസിനു പുറമെ സ്കൂളിലെ അധ്യാപകരും വിവിധ ക്ലബ്ബുകളിലെ അംഗങ്ങളും വിദ്യാർത്ഥികളും വാക്കത്തോണിൽ പങ്കെടുത്തു. “ജീവിതമാണ് ലഹരി”, “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” തുടങ്ങിയ സന്ദേശങ്ങളുയർത്തി നടന്ന വാക്കത്തോൺ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് ശക്തമായ സന്ദേശമായി.





0 Comments