Latest News
Loading...

ഇന്റലക്ട് ടെക് ഫെസ്റ്റിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിന് ചരിത്ര നേട്ടം




തീക്കോയി: പാലാ ഗവ. പോളിടെക്നിക് കോളേജിൽ 24, 25 തീയതികളിലായി നടന്ന ഇന്റലക്ട് 2026 ടെക് ഫെസ്റ്റ് മത്സരങ്ങളിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്ര നേട്ടം.

"വയറിംഗ് വിസാർഡ്" എന്ന ഇലക്ട്രിക്കൽ വയറിംഗ് മത്സരത്തിൽ തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ ടീമായ ശരണ് രാജ്, ജെസ്‌വിൻ ജോസ് എന്നിവർ ഒന്നാം സ്ഥാനം നേടി. രണ്ടാമത്തെ ടീമായ മുഹമ്മദ് അബിൻ പി.എസ്, മുഹമ്മദ് റിസ്വാൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 




.ഐ.ടി.ഐ, ടെക്നിക്കൽ സ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകളുമായി മത്സരിച്ചാണ് തീക്കോയി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.

വിജയികളായ നാല് പേരും തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിലെ ഇലക്ട്രിക്കൽ വിഭാഗം പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.


.ഇതോടൊപ്പം IDEA2IMPACT എന്ന ഐഡിയ മേക്കിംഗ് മത്സരത്തിൽ പങ്കെടുത്ത എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് അസീം, അയ്മൻ അഫ്സൽ എന്നിവർ മൂന്നാം സ്ഥാനം നേടി.

വിദ്യാർത്ഥികളുടെ നേട്ടം സ്കൂളിന് അഭിമാനകരമാണെന്നും, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉയരങ്ങളിലെത്താൻ ഈ വിജയം പ്രചോദനമാകുമെന്നും അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.



.




Post a Comment

0 Comments