ഈരാറ്റുപേട്ടയില്‍ എസ്എഫ്ഐ കെഎസ്.യു സംഘര്‍ഷം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകനടത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. അരുവിത്തുറ സെന്റ് ജോര്ജ്ജസ് കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിനിടെ തെക്കേക്കരയിലെ കെഎസ് യു ഓഫീസിന് മുന്നിലെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതാണ് പ്രകോപനകാരണമായത്.
.. ഇന്ദിരാ ഭവനു മുന്നിലെത്തിയ പ്രകടനക്കാർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും തങ്ങളുടെ പ്രവർത്തകരെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിലെത്തിച്ചതെന്ന് കെ.എസ്.യുവും തങ്ങളുടെ പ്രവർത്തകനെ പോലീസ് സഹായത്തോടെ കെ.എസ്.യു പ്രവർത്തകർ മർദിച്ചെന്ന് എസ്.എഫ്.ഐയും ആരോപിച്ചു.
.ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നതോടെ പോലീസ് ഇടപെട്ടു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ മാറ്റിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പ്രാദേശിക ക്യാമറമാന് റസലിന്റെ കൈ പിടിച്ച് തിരിച്ചതായും ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ റസല്‍ ആശുപത്രിയില്‍ ചികിത്സ തേടി
.





0 Comments