പാലാ ഗവ. പോളിടെക്നിക് കോളേജിൽ 'ഇന്റലെക്ട് 2026' ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിലാണ് സാങ്കേതിക കലോത്സവം സംഘടിപ്പിക്കുന്നത് . കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നീ നാല് എൻജിനീയറിങ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിൻ്റെ ഉദ്ഘാടനം മാണി C കാപ്പൻ എം എൽ എ നിർവഹിച്ചു .
.ഡി.ടി.ഇ സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം അധ്യക്ഷയായിരുന്നു നഗരസഭാ ചെയർപെഴ്സൺ മായാ രാഹുൽ മുഖ്യാതിഥിയായിരുന്നു, നഗരസഭാംഗം സെബാസ്റ്റ്യൻ പനക്കൽ കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആർ ജോയിന്റ് ഡയറക്ടർ ഇൻ-ചാർജ് ദീപ കെ. ആർ .PTA വൈസ് പ്രസിഡൻ്റ് സന്തോഷ് എം.ആർ . അലുംനി അസോസിയേഷൻ സെക്രട്ടറി സ്റ്റെഫിൻ ബെന്നി സ്റ്റുഡൻറ് കോഓർഡിനേറ്റർ ദേവനന്ദ ബി, എന്നിവർ ആശംസകളർപ്പിച്ചു
.പ്രൻസിപ്പൽ ബിനു ബി.ആർ സ്വാഗതവും സ്റ്റാഫ് കോഓർഡിനേറ്റർ ഷീജമോൾ PT നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ സാങ്കേതിക മികവും സർഗ്ഗാത്മകതയും മാറ്റുരയ്ക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളും സാങ്കേതിക പ്രദർശനങ്ങളുമാണ് ടെക്ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്..
.





0 Comments