പാലാ തൊടുപുഴ റോഡില്‍ പിഴകില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകുന്നേമായിരുന്നു അപകടം. അപകടത്തില്‍ പിഴക് സ്വദേശി ക്ലീറ്റി(55)ന് ഗുരുതര പരിക്കേറ്റു. സ്ഥിരം അപകടമേഖലയായ പിഴക് പാലത്തിലായിരുന്നു അപകടം.
.പാലായില്‍ നിന്നും തൊടുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പെട്ടത്. കാലിനും തലയ്ക്കും പരിക്കേറ്റ ഇയാളെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
.






0 Comments