Latest News
Loading...

പയപ്പാറിലെ ടേക്ക് എ ബ്രേക്കിൽ മോഷണശ്രമം




പാലാ തൊടുപുഴ റോഡിലെ പയപ്പാറിലുള്ള ടേക്ക് എ ബ്രേക്കിൽ കടന്നുകയറാൻ ശ്രമം. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കെട്ടിടത്തിന് സമീപം ചുറ്റിക്കറങ്ങിയ യുവാവ് അകത്ത് കയ റാൻ ശ്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.



.കരൂർ പഞ്ചായത്തിന്റെ കീഴിലുള്ള ടേക്ക് എ ബ്രേക്ക് നിലവിൽ കുടുംബശ്രീയാണ് പ്രവർത്തിപ്പി ക്കുന്നത്. ഏഴ് മണിയോടെ സ്ഥാപനം അടക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം പാലായിൽ 4 കട കളിൽ മോഷണം നടന്ന ദിവസം ഇവിടെയും മോഷണം നടന്നിരുന്നു. 500 രൂപയാണ് ഇവിടെ നിന്നും മോഷണം പോയത്.


.വെള്ളിയാഴ്ച ബൈക്കിലെത്തിയ യുവാവാണ് കെട്ടിടപരിസരത്ത് ചുറ്റിക്കറങ്ങിയത്. പുറത്തും അക ത്തുമായി ചുറ്റിക്കറങ്ങിയ ശേഷം കാൻ്റീൻ ഭാഗത്തേയ്ക്ക് കടക്കാനും ശ്രമിച്ചു. പുറത്തെ സിസിടി വി മറ്റൊരു വശത്തേയ്ക്ക് തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപവാസി കാര്യമന്വേഷിച്ച തോടെ യുവാവ് ബൈക്കിൽകയറി ഓടിച്ചുപോയി.


.പുതിയ സംഭവവികാസത്തിൽ പഞ്ചായത്ത് പരാതി നല്‌കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസത്തെ പരാതിയിൽ അന്വേഷണം തുടരുന്നതിനാൽ വെള്ളിയാഴ്‌ചത്തെ സംഭവങ്ങളുടെ ദൃശ്യവും പോലീസിന് കൈമാറിയിട്ടുണ്ട്.




.




Post a Comment

0 Comments