Latest News
Loading...

പാലായിലെ ലക്ഷങ്ങളുടെ മോഷണം: ഒരാൾ പിടിയിൽ




പാലാ: പാലായിൽ നാല് കടകളിൽ നിന്നായി 3.75 ലക്ഷം രൂപയോളം കവർന്ന കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗ് ചന്ദിനെയാണ് പാലാ പൊലീസ് കോട്ടയത്ത് നിന്ന് പിടികൂടിയത്.


.കഴിഞ്ഞ മാസം 31-ാം തീയതിയാണ് നാല് കടകളിൽ മോഷണം നടന്നത്. മോഷണത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്ന പ്രതി കേരളത്തിലേക്ക് തിരികെ എത്തുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.


.മറ്റൊരു മോഷണത്തിനായി പദ്ധതി തയ്യാറാക്കി വരുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ പാലായിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.



.സംഭവത്തിൽ മറ്റൊരു പ്രതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




.




Post a Comment

0 Comments