പാലായിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളായ Fantasy Park Family Fashions, Fantasy Silks എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം ഫെസ്റ്റിവല്‍ ലക്കി ഡ്രോയുടെ ബമ്പര്‍ സമ്മാനങ്ങളുടെ നറുക്കെടുപ്പ് നാളെ, സെപ്റ്റംബര്‍ 10ന് രാവിലെ 11 മണിക്ക് നടക്കും. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ നറുക്കെടുപ്പ് നിര്‍വഹിക്കും.
101 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി മാരുതി സുസുക്കി സെലേറിയോ കാര്‍, കൂടാതെ 3 സ്‌കൂട്ടറുകള്‍, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ആകര്‍ഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബമ്പര്‍സമ്മാന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
2026 ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 9 വരെ നടത്തിയ ഓണം ഫെസ്റ്റിവല്‍ പദ്ധതിയിലൂടെയാണ് ലക്കി ഡ്രോ കൂപ്പണുകള്‍ ലഭ്യമാക്കിയത്. Fantasy Silks-ല്‍ വിവിധ വസ്ത്രങ്ങള്‍ക്ക് 10% വരെ ഡിസ്‌കൗണ്ടും, ഓരോ 1,000 രൂപയുടെ പര്‍ച്ചേസിനും ലക്കി ഡ്രോ കൂപ്പണുകളും നല്‍കിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലും ഓണക്കാലത്ത് കാര്‍ അടക്കം നിരവധി സമ്മാനങ്ങള്‍ ഫാന്റസി പാര്‍ക്ക് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു.


0 Comments