Latest News
Loading...

ലഹരിവിമുക്ത കേരളത്തിനായി കൈ കോർത്ത് കോട്ടയം എൻഎസ്എസ് വളണ്ടിയർമാർ




കോട്ടയം: തൂഫാൻ പദ്ധതിയുടെ ഭാഗമായി കോട്ടയത്ത് വാക്കത്തോൺ സംഘടിപ്പിച്ച് നാഷണൽ സ‍ർവീസ് സ്കീം. ദേശീയ എൻ.എസ്.എസ്. ദിനമായ സെപ്റ്റംബർ 24ന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ബസേലിയസ് കോളേജിൽ നടന്ന ഉദ്ഘാടന സമ്മേളനം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

തലമുറകളെയാകെ കാർന്നുതിന്നുന്ന ലഹരിക്കെതിരായ യുദ്ധത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും നമുക്ക് ആഗ്രഹിക്കാനില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു. വരും തലമുറകൾ നിങ്ങളുടെ ഈ പോരാട്ടം ഓർക്കുമെന്ന് അദ്ദേഹം വളണ്ടിയർമാരോട് പറഞ്ഞു.



.മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു ചടങ്ങിന് അധ്യക്ഷത വഹിച്ചു. യാതൊന്നും തകർക്കാനല്ല, മറിച്ച് നമ്മെ ഉണർത്താനാണ് തൂഫാൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതെന്ന് വൈസ് ചാൻസലർ പറഞ്ഞു. അറിവുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.



.സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. ജോബിൻ ചാമക്കാല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. തോമസ് കുരുവിള, ഡോ. ജി. എസ്. ഗിരീഷ് കുമാർ, എൻ.എസ്.എസ്. ഹയർ സെക്കന്ററി റീജിയണൽ കൺവീനർ ആർ. രാഹുൽ, ബസേലിയസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മനോജ്‌ നാരായണൻ, എൻ.എസ്.എസ്. വി.എച്.എസ്.സി. ജില്ലാ കോർഡിനേറ്റർ മനേഷ് പുല്ലുവേലിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.



.സർവകലാശാലാ എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ സ്വാഗതവും, ബസേലിയസ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. കൃഷ്ണരാജ് എം.വി. നന്ദിയും പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാല നേതൃത്വം നൽകിയ പരിപാടിയിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങിയ വിഭാഗങ്ങളിലെ എൻ.എസ്.എസ്. യൂണിറ്റുകളാണ് പങ്കെടുത്തത്. രണ്ടായിരത്തിലധികം വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും പങ്കെടുത്തു.




Post a Comment

0 Comments