ലോക നാളികേര ദിനത്തോടനുബന്ധിച്ചുള്ള ഗ്രാമപഞ്ചായത്ത് തല പരിപാടി ഇരു മാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത് ദിനാചരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ ആയിരുന്നു .
പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ .സുനിൽ സുകുമാരൻ അധ്യക്ഷനായി .എം ഡി സി എം എസ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ലിന്റാ ഡാനിയൽ സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിൻസി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. തെങ്ങിന്റെ സാധ്യതകൾ വിളിച്ചോതുന്ന തരത്തിൽ പ്രദർശനം സംഘടിപ്പിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.
.ലോകനാളികേര ദിനാചരണം സംബന്ധിച്ചും തെങ്ങ് കൃഷിയുടെ സാധ്യതയെ സംബന്ധിച്ചും കൃഷിരീതിയെ സംബന്ധിച്ചും മേലുകാവ് കൃഷി ഓഫീസർ ശ്രീ.ജീസ് ലൂക്കോസ് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി അന്നമ്മ ജോസഫ് ആശംസകൾ നേർന്നു.സ്കൂൾ അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർഥികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .
.സ്കൂൾ ടീച്ചർ ശ്രീമതി റബേക്ക എം .ഐ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്കൂൾ അങ്കണത്തിൽ DXT ഇനത്തിൽപ്പെട്ട തെങ്ങിൻ തൈ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ നടുകയുണ്ടായി .
.






0 Comments