പാലാ: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന *'ഓപ്പറേഷൻ തൂഫാൻ – The Narco Hunt'* ന്റെ ഭാഗമായി മരിയസദനത്തിന്റെയും ജനസമിതി പാലായുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിമുക്തി ഡി-അഡിക്ഷൻ ബോധവത്കരണ സെമിനാറും പൊതുസമ്മേളനവും മരിയസദനത്തിൽ സംഘടിപ്പിച്ചു. പാലാ DYSP ശ്രീ. കെ. സദൻ ഉദ്ഘാടനം നിർവഹിച്ചു..
.ഡി-അഡിക്ഷൻ ബോധവത്കരണ സെമിനാറിൽ ലഹരി ഉപയോഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ, നേരത്തെയുള്ള ഇടപെടലിന്റെ പ്രാധാന്യം, ചികിത്സ, പുനരധിവാസം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകി.
ജനറൽ ആശുപത്രി പാലായിലെ ഡോ. പാർവതി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി ദിയ തെരേസ ജോസ്, Alcoholics Anonymous പ്രതിനിധി ശ്രീ. ജോഷി മലയിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
.സെമിനാറിന്റെ ഭാഗമായി ചികിത്സയിലൂടെ ജീവിതത്തിൽ മാറ്റം കൈവരിച്ച മരിയസദനത്തിലെ അന്തേവാസികളും തങ്ങളുടെ ജീവിതാനുഭവങ്ങളും ലഹരിയുമായുള്ള പോരാട്ടവും വീണ്ടെടുപ്പിന്റെ വഴിയും പങ്കുവെച്ചു. ലഹരിയിൽ നിന്ന് മോചനം നേടുന്നതിനിടയിൽ നേരിട്ട ബുദ്ധിമുട്ടുകളും ചികിത്സയിലൂടെയും പിന്തുണയിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങളും അവർ പങ്കുവച്ചു. സമൂഹത്തിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്ന പിന്തുണയെക്കുറിച്ചും വരുംദിവസങ്ങളിൽ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നുള്ള ആഗ്രഹങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. പരസ്പരം അനുഭവങ്ങൾ പങ്കുവെച്ച് പിന്തുണ നൽകുന്ന Alcoholics Anonymous യോഗങ്ങളുടെ മാതൃകയിലുള്ള ഈ അനുഭവപങ്കിടൽ സെഷൻ, വീണ്ടെടുപ്പ് സാധ്യമാണെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായി.
തുടർന്ന് വൈകിട്ട് 5 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു. ADART പാലാ ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ അധ്യക്ഷത വഹിച്ചു.
.മുണ്ടാങ്കൽ സെന്റ് ഡൊമിനിക്സ് പള്ളി വികാരി ഫാ. ജോർജ് പഴയപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പാലാ നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി ജിജി ബൈജു ആശംസകൾ അർപ്പിച്ചു. ബ്ലഡ് ഫോറം പാലാ പ്രതിനിധി ശ്രീ. ഷിബു തെക്കേമറ്റം നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ റിട്ട. തഹസിൽദർമാരായ ശ്രീമതി ലീല, ശ്രീമതി ഡയാന, ജനസമിതി പാലാ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
മരിയസദനത്തിലെ 135-ലധികം ഡി-അഡിക്ഷൻ രോഗികൾക്ക് കൂടുതൽ പിന്തുണയും ആത്മവിശ്വാസവും നൽകുന്നതിനും, ലഹരിമുക്തവും ആരോഗ്യകരവുമായ ഒരു നാളെയിലേക്ക് സമൂഹത്തെ നയിക്കുന്നതിനുമാണ് പരിപാടി പ്രധാനമായും ലക്ഷ്യമിട്ടത്.
“Be the storm that breaks addiction, not your life.” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടുന്നവർക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുന്നതിനും ലഹരിവിമുക്തവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും സഹായകമായി.





0 Comments