Latest News
Loading...

KSEB ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു



KSEB പാലാ ഇലക്ട്രിക്കൽ ഡിവിഷനിൽ ഈ മാസം പെൻഷൻ വിതരണം ചെയ്തതിൽ സംഭവിച്ച അപാകതയിൽ കൃത്യമായി അന്വേഷണം നടത്താതെ ഏകപക്ഷീയമായി ഡിവിഷൻ സീനിയർ സൂപ്രണ്ട് ബിജുമോൻ VR നെ ട്രാൻസ്ഫർ ചെയ്ത നടപടിയിൽ KSEB ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധിച്ചു. പാലാ ഇലക്ട്രിക്കൽ സർക്കിളിൻ്റെ പരിസരത്ത് നടത്തിയ പ്രതിഷേധ യോഗം ClTU ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ. V ജയപ്രകാശ് ഉത്ഘാടനം ചെയ്തു. 


.സർക്കാരിൻ്റെ വൈദ്യുതി വിതരണം തീർത്തും പരാജയമാണെന്നും അത് മറച്ച് വെയ്ക്കുന്നതിനാണ് ഇത്തരം അന്യായമായ ട്രാൻസ്ഫറുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അപാകത വന്ന വിഷയം പൂർണ്ണമായി പരിഹരിച്ച് ദിവസങ്ങൾക്ക് ശേഷം പെൻഷനേഴ്‌സിൻ്റെ ഒരു പുതിയ സംഘടന ഡയക്ടർക്ക് നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത് KSEB യിലും പൊതുജന മധ്യത്തിലും അസോസിയേഷനെ കരിതേച്ചു കാണിക്കുന്നതിനുള്ള മനപ്പൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് യോഗം കുറ്റപ്പെടുത്തി. 


.നടപടികൾ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധപരിപാടികൾ ഉണ്ടാകുമെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. പ്രതിഷേധ യോഗത്തിന് അഭിവാദ്യമർപ്പിച്ച് KSEB വർക്കേഴ്സ് അസോസിയേഷൻ പ്രകടനം നടത്തി. യോഗത്തിന് KSEBOA ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രസാദ് NS അദ്ധ്യക്ഷത വഹിച്ചു. 

.ശ്രീ. നന്ദകുമാർ N (KSEBOA സോണൽ സെക്രട്ടറി),ശ്രീ. വിനോദ് KU (KSEBWA സംസ്ഥാന ഭാരവാഹി )ശ്രീ. ബോബി തോമസ് KSEBWA സംസ്ഥാന കമ്മറ്റിയംഗം), ശ്രീ. അരവിന്ദാക്ഷൻ നായർ (പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹി) എന്നിവർ സംസാരിച്ചു. യോഗത്തിന് ശ്രീ. അനൂപ് രാജ് VP (KSEBOA സംസ്ഥാന ഭാരവാഹി ) സ്വാഗതം പറഞ്ഞു. ശ്രീ. അശോക് D നന്ദി പറഞ്ഞു.




.




Post a Comment

0 Comments