കിടങ്ങൂർ അയ്യപ്പ ദർശനത്തി നായി 25 അമ്മമാരുടെ സംഘം കിടങ്ങൂരിൽനിന്ന് പുറപ്പെട്ടു. സു ബ്രഹ്മണ്യസ്വാമി ക്ഷേത്ര സംര ക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ശബരിമല തീർഥാടന യാത്ര. കണ്ണൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടത്തി.
.കെട്ടുനിറയോടനുബന്ധിച്ച് ക്ഷേത്രപരിസ രത്ത് നടത്തിയ ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി ഭാര വാഹികളും ജനങ്ങളും പങ്കെടു ത്തു. പമ്പയിലെത്തി പുണ്യസ്നാ നത്തിനുശേഷം മലകയറി സന്നി ധാനത്തെത്തി സംഘം അയ്യപ്പസ്വാമിയെ ദർശിക്കും.
.ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ, പി.മഹേ ഷ്, പഞ്ചായത്ത് വൈസ് പ്രസി ഡന്റ് എ.എൻ.അപ്പു, സതീഷ് കുമാർ, പി.എം.അരുൺ, അനന്തു, ശ്രീശാന്ത് എന്നിവർ നേതൃത്വം നൽകി
.





0 Comments