മാസപ്പടി കേസില്‍ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരുമുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ്. ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച തെളിവും ഷോണ്‍ പുറത്തുവിട്ടു. പണം കൈമാറിയവരുടെ പേര് അടങ്ങിയ കര്‍ത്തായുടെ ഡയറിയുടെ പകര്‍പ്പാണ് പുറത്തുവിട്ടത്.
.വിഡി സതീശനെ കൂടാതെ ഉമ്മന്‍ചാണ്ടി, ടിഎം ജേക്കബ്, ഹൈബി ഈഡന്, പന്ന്യന്‍ രവീന്ദ്രന്, കെ മുരളീധരന്, ഷിബു ബേബി ജോണ്‍ തുടങ്ങി ഇടതു വലതു മുന്നണിയിലെ നിരവദി നേതാക്കളുടെ പേരുകളുമുണ്ട്. പിവി ഞാനല്ല എന്ന് പിണറായി വിജയന് പറയുമ്പോള്‍ പിണറായി എന്നെഴുതിയ പേജാണ് ഇതിലുള്ളത്.
.യുഡിഎഫ് നേതാക്കളുടെ പേരുകൂടി ഉള്ളതിനാലാണ് വിജിലന്‍സ് അന്വേഷണം നടക്കാത്തതെന്നും ഷോണ്‍ പറയുന്നു. ഈ രേഖ തനിക്ക് മറുനാടന്‍ മലയാളി ഉടമസ്ഥന് ഷാജന് സ്കറിയ അയച്ചുതന്നതാണെന്നും ഷോണ്‍ വ്യക്തമാക്കി. രാവിലെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഷോണ്‍ വെളിപ്പെടുത്തിയേക്കും
.






0 Comments