Latest News
Loading...

കർഷക–കർഷക തൊഴിലാളി അവാർഡ് വിതരണം ചെയ്തു




പാലാ: മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ അഞ്ചാമത് കെ.എം. മാണി മെമ്മോറിയൽ കർഷക–കർഷക തൊഴിലാളി അവാർഡ് വിതരണം ചെയ്തു. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കാർഷിക മേഖലയിലെ സംഭാവനകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ബാങ്ക് വർഷംതോറും പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്.

.പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന കെ.എം. മാണി അനുസ്മരണ സമ്മേളനത്തിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽസൺ മാത്യൂസ് നിർവഹിച്ചു. കാർഷിക മേഖലയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയിൽ കർഷകരും കർഷക തൊഴിലാളികളും വഹിക്കുന്ന നിർണായക പങ്ക് സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.




.മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി അവാർഡ് അഡ്വ. ജോസ് ടോം വിതരണം ചെയ്തു. 
വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ വിതരണം ചെയ്തു. 



.ജോൺസൺ പുളിക്കിയിൽ, സജേഷ് ശശി, കെ.പി. ജോസഫ്, ബിജു പാലുപ്പടവിൽ, ജോസഫ് തോമസ്, വാർഡ് കൗൺസിലർ ബിജി ജോ ജോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് പ്രതിനിധികൾ, സഹകാരികൾ, കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.




.




Post a Comment

0 Comments