പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് നിർമ്മാണത്തിൽ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ ഇരട്ടി പണിയാകുന്നു. വീതി കൂട്ടി നിർമ്മിക്കുന്ന റോഡിൽ മണ്ണിട്ട് ഉറപ്പിച്ച ശേഷം ഇന്ന് വാട്ടർ അതോറിറ്റി റോഡ് കുത്തി പൊളിച്ചു. ടാറിങ് നടത്താൻ പാകമാക്കി ഇട്ടിരുന്ന റോഡാണ് പൈപ്പ് ഇടാനായി വീണ്ടും പൊളിച്ചത്.
.റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഈ റോഡിലൂടെ പ്രവേശനം. ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് ഇപ്പോൾ റോഡിൻറെ പകുതി മാത്രമാണ് ഉപയോഗിക്കാനാവുക. പൈപ്പിടാനായി എടുത്ത മണ്ണ് റോഡിലേക്കാണ് ഇട്ടിരിക്കുന്നത്.
.റോഡ് വീതി കൂട്ടിയശേഷം മണ്ണിട്ട് ഉറപ്പിക്കുകയും ഹൈഡ്രോളിക് പ്രഷർ ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പൈപ്പ് ഇടാനായി വീണ്ടും കുഴിച്ചത്. വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്ന് പറയുമ്പോഴും ഇതൊന്നും താഴെത്തട്ടിലേക്ക് എത്തിയിട്ടില്ല. സാധാരണ ടാറിങ് നടത്തിയ ശേഷമാണ് റോഡ് പൊളിക്കാറെങ്കിലും അതിനു മുൻപേ പൊളിച്ചതിൽ ആശ്വാസം കൊള്ളാം.
.





0 Comments