മൂന്നിലവ്: ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന വിശ്വകർമ്മജയന്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എം. എസ് ഹരികുമാർ ആവശ്യപ്പെട്ടു. വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് ബി എം എസ് പൂഞ്ഞാർ മേഖലാ കമ്മിറ്റി മൂന്നിലവിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തുക , വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മേഖല പ്രസിഡണ്ട് ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.അനിൽ,ആർ എസ് എസ് ജില്ലാ കാര്യവാഹ് മനീഷ് ഹരിദാസ്, ഇ ആർ ബിജുമോൻ, കെ ആർ സുഭാഷ്, എം എൻ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു
.
.






0 Comments