പാലായിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ബി.എൽ.എസ്. പരിശീലനം നൽകി.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള അടിസ്ഥാന ശുശ്രൂഷാ രീതികളെക്കുറിച്ചുള്ള പരിശീലനമാണ് നൽകിയത് റോട്ടറി ക്ലബ് ഓഫ് പാലാ, ഐ.എം.എ പാലാ ചാപ്റ്റർ, പാലാ നഗരസഭ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലായിരുന്നു പരിശീലനം.
.പാലാ മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ഓസ്റ്റിൻ സ്വാഗതം പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ്, കൗൺസിലർമാരായ ഷാജു തുരുത്തൻ, രജിത പ്രകാശ്, ടോണ തൈപ്പറമ്പിൽ, ജോസിൻ ബിനോ, റോട്ടറി ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് ഗവർണർ ഡോ. ജോസ് കുരുവിള, സർവീസ് പ്രോജക്ട് ചെയർ ഡോ. ഹരീഷ് കുമാർ, ഐ.എം.എ ട്രഷറർ ഡോ. മാത്യു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
.ഡോ. മാത്യു തോമസിന്റെ നേതൃത്വത്തിലാണ് ബി.എൽ.എസ്. പരിശീലനം നടന്നത്. ഹൃദയസ്തംഭനം, ശ്വാസതടസ്സം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ
നൽകേണ്ട പ്രാഥമിക ജീവൻരക്ഷാ ശുശ്രൂഷകൾ, സി.പി.ആർ. ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകി.
.റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ആദ്യം സംഭവസ്ഥലത്ത് എത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ
ആവശ്യമായ ജീവൻരക്ഷാ നടപടികൾ സ്വീകരിക്കാൻ
പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.





0 Comments