Latest News
Loading...

പാലാ ജനറൽ ആശുപത്രി വഴിയിൽ കയ്യേറ്റം



പാലാ ജനറൽ ആശുപത്രി യിലേക്കുളള്ള റോഡിൻ്റെ വശങ്ങളിൽ അനധികൃത നിർമ്മാണവും കയ്യറ്റവും കണ്ടെത്തി സ്ഥലം തിരിച്ചു പിടിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു. പാലാകെ.എം.മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയുടെ പ്രധാന ഗേറ്റ് മുതല്‍ റോഡരികിലെ ഭൂമി താലൂക്ക് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരാണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച അളന്ന് തിട്ടപ്പെടുത്തി കല്ലുകളിട്ടത്. 


.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, ആര്‍എംഓ ഡോ.രതീഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു മാത്യൂസ്, ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം പീറ്റര്‍ പന്തലാനി, ജോസുകുട്ടി പൂവേലില്‍, ബിജെപി നേതാക്കളായ സുമിത് ജോര്‍ജ്, മനോജ് മാഞ്ചേരില്‍, ജി.അനീഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്ഥലം അളന്നപ്പോഴാണ് അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്തിയത്.


.ഇപ്പോഴുള്ള കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാതെയാണ് റോഡ് നവീകരണം നടത്തുന്ന തെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ആശുപത്രിയുടെ ഭൂമി കയേറിയതായി തെളിഞ്ഞ സാഹചര്യത്തിൽ ഭൂമി തിരിച്ചു പിടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിയ്ക്ക് കത്തു നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി അഭിലാഷ് പറഞ്ഞു.




.ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ ആശുപത്രി പരിസരത്ത് റോഡ് ഭാഗം കയ്യേറി സ്ഥാപിച്ചിരിക്കുന്ന കടകള്‍ നീക്കം ചെയ്യണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്.




Post a Comment

0 Comments