Latest News
Loading...

വിധവയായ വീട്ടമ്മക്ക് ദാരുണാന്ത്യം




പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണി കുമ്പാനിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ വിധവയായ വീട്ടമ്മക്ക് ദാരുണാന്ത്യം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന മകന് ഗുരുതരമായി പരികേറ്റു. ഉരുളികുന്നം കല്ലോലിക്കൽ പരേതനായ പി.പി. മനോജിന്റെ ഭാര്യ സുജിതകുമാരി (37) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇളയമകൻ അമൽ കൃഷ്ണയെ (14) കാരിത്താസ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.



.റോഡിൽ കാറുകൾ പരസ്‌പരം കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഒരു കാർ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് പൈക ഭാഗത്തുനിന്ന് വന്ന കാറും പാലായിൽനിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് പൂവരണിയിൽ വെച്ച് ആദ്യം കൂട്ടിയിടിച്ചത്. ഇതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറുകളിലൊന്ന് പാലായിൽനിന്ന് ഉരുളിക്കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന സുജിതകുമാരി ഓടിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു.


.ഇടിയുടെ ശക്തമായ ആഘാതത്തിൽ സുജിതകുമാരിയും മകനും സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട് പാഞ്ഞ കാർ റോഡരികിൽ തലകീഴായി മറിയുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഞണ്ടുപാറ കല്ലാമ്പിള്ളിൽ കെ.എ. ജോസഫിന് (73) പരിക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





.പരേതനായ മനോജാണ് സുജിതകുമാരിയുടെ ഭർത്താവ്. ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്കൂൾ വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, അമൽ കൃഷ്ണ‌ണ എന്നിവരാണ് മക്കൾ. സുജിതകുമാരിയുടെ മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





Post a Comment

0 Comments