Latest News
Loading...

കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും



കൊച്ചി: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.



.ചെക്ക് കേസിൽ മുംബൈയിലെ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ മാണി സി. കാപ്പന് എംഎൽഎ സ്ഥാനത്ത് തുടരാൻ അയോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ മലയാളിയായ ദിനേഷ് മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബർ ഒന്നിന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിൽ കാപ്പനെ ശിക്ഷിച്ചിരുന്നു.


.ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും മറുപടി നൽകേണ്ടതുണ്ട്. കോടതിയുടെ നിർദ്ദേശപ്രകാരം നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും തങ്ങളുടെ നിലപാട് വ്യക്തമാക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും കുറ്റവിധി (conviction) സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അയോഗ്യത എങ്ങനെ ബാധകമാകുമെന്നതടക്കമുള്ള നിയമപ്രശ്നങ്ങളിൽ കോടതി വ്യക്തത തേടിയിരുന്നു.

കാപ്പനെ അയോഗ്യനാക്കി പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കണമെന്നതും ഹർജിക്കാരന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 



.




Post a Comment

0 Comments