Latest News
Loading...

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട മെറിറ്റ് ഡേയും അവാർഡ് വിതരണവും നടത്തി.




ഈരാറ്റുപേട്ട  കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, ഈരാറ്റുപേട്ട 2024 - 26 അധ്യായനവർഷമെറിറ്റ് ഡേയും അവാർഡ് വിതരണവും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നവീന കാലഘട്ടത്തിലെ AI സാധ്യതകളും അധ്യാപക ജീവിതത്തിലേക്കുള്ള AI യുടെ കടന്നു കയറ്റവും വെല്ലുവിളികളെക്കുറിച്ചും എം. എൽ. എ. സംസാരിച്ചു. 


.കോളേജ് പ്രിൻസിപ്പാൾ ഡോ. റോസിലിറ്റ് മൈക്കിൾ സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ ഓഫ് ടീച്ചർ എഡ്യുക്കേഷൻ ശ്രീ. ശ്രീകുമാർ എസ്‌ അധ്യക്ഷപ്രസംഗം നടത്തി. മുൻ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ലാലിയമ്മ പോൾ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. ഷാജിമോൻ പി.പി, അസ്സി. പ്രൊഫ. CTE ശ്രീമതി സിന്ധു സെബാസ്റ്റ്യൻ, രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥി ശ്രീ. ആൽബിൻ സാജൻ എന്നിവർ പരിപാടിയ്ക്ക് ആശംസയർപ്പിച്ചു. 


.യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുകൾ കരസ്ഥമാക്കിയ കുമാരി ആൻ മരിയ ജോസ്, കുമാരി ഡോണ ജോസ്, മികച്ച വിജയം കരസ്ഥമാക്കിയ നൈസ് എസ്‌ മുതുക്കാട്ടിൽ, മുഹമ്മദ് റാഫി ടി.എസ്‌. എന്നിവർ സംസാരിച്ചു. അസ്സി. പ്രൊഫ. ഗോപകുമാർ എ. പി. പരിപാടിക്ക് നന്ദി അറിയിച്ചു.



.




Post a Comment

0 Comments