Latest News
Loading...

പാലാ സെന്റ് തോമസ് BEd. കോളജിൽ അധ്യാപകദിനാഘോഷം; റാങ്ക് ജേതാക്കളെയും അധ്യാപകരെയും ആദരിച്ചു



പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അധ്യാപകദിനാഘോഷവും റാങ്ക് ജേതാക്കളെയും അധ്യാപകരെയും ആദരിക്കലും നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. ടി. സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.



.കോളജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ റാങ്ക് ജേതാക്കളെ ആദരിച്ചു. എം.ജി. സർവകലാശാല ബി.എഡ്. പരീക്ഷയിൽ ഒന്നാം, രണ്ടാം, മൂന്നാം, അഞ്ചാം, ആറാം, എട്ടാം, ഒൻപതാം, പത്താം റാങ്കുകൾ നേടിയ വിദ്യാർഥികളെയും എം.എഡ്. പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യാർഥിയെയും ചടങ്ങിൽ ആദരിച്ചു.


.21-ാം നൂറ്റാണ്ടിലെ അധ്യാപകൻ ആജീവനാന്ത പഠിതാവും പ്രതിഫലനാത്മക പരിശീലകനും ഗവേഷകനും നവീകരണ പ്രവർത്തകനും കൗൺസിലറും സഹകരണ മനോഭാവമുള്ള വ്യക്തിയും ധാർമിക നേതാവുമായിരിക്കണമെന്ന് മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. അധ്യാപക സമൂഹത്തിന്റെ സേവനങ്ങളും വിദ്യാഭ്യാസരംഗത്തെ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. 


.മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീനാമ്മ മാത്യു അധ്യാപകദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ. ലവിന ഡൊമിനിക് സ്വാഗതം ആശംസിച്ചു. ഡോ. സുനു ഓസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ടി. എം. മോളിക്കുട്ടി, ജെയിംസ് ആഗസ്റ്റിൻ, ഗൗരി കൃഷ്ണ എം. എന്നിവർ സംസാരിച്ചു.



.



Post a Comment

0 Comments