എൻ എസ് എസ് ദിനചാരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ തൂഫാൻ മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെ എൻഎസ്എസ് യൂണിറ്റ് നടത്തിയ പരിപാടിയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മെമ്പർ പ്രിയ, പിടിഎ പ്രസിഡണ്ടും പരിസ്ഥിതി പ്രവർത്തകനുമായ എബി പൂണ്ടിക്കുളം,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജസ്റ്റിൻ എന്നിവർ ലഹരിക്കതിരായ സന്ദേശങ്ങൾ നൽകി. .
.കുട്ടികളെ തൂഫാൻ കമാൻഡോസ് ആയി ക്യാപ്പ് അണിയിച്ച് സെൻറ് ആൻറണീസ് സ്കൂൾ മാനേജർ ഫാ. സേവ്യർ കിഴക്കേമ്യാലിൽ ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ് ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ലഹരിവിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, പ്രോഗ്രാം ഓഫീസർ ബിനിത കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി
.
.





0 Comments