Latest News
Loading...

മൂന്നിലവ് പഞ്ചായത്തിലെ ആശാ പ്രവർത്തകരെയും പാലിയേറ്റീവ് കെയർ നഴ്സിനെയും ആദരിച്ചു




ഈരാറ്റുപേട്ട: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആശാ പ്രവർത്തകരെയും പാലിയേറ്റീവ് കെയർ നഴ്സിനെയും ആദരിച്ച് സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആരോഗ്യപരിചരണ മേഖലയിൽ നിശ്ശബ്ദമായി സേവനം ചെയ്യുന്ന ആശാ പ്രവർത്തകരുടെയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടെയും സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ക്ലസ്റ്റർ സി.ഇ.ഒ. പ്രകാശ് മാത്യു ചടങ്ങിൽ പങ്കെടുത്തു. സീനിയർ കൺസൾട്ടന്റ് ഡോ. ടി. ഗീത ആരോഗ്യസംബന്ധമായ സെഷന് നേതൃത്വം നൽകി. ആശാ പ്രവർത്തകർക്കുള്ള പ്രിവിലേജ് കാർഡ് ചടങ്ങിൽ പുറത്തിറക്കി. തുടർന്ന് ആശുപത്രിയിലെ ബർത്തിംഗ് സ്യൂട്ട് ടൂറും സംഘടിപ്പിച്ചു.



.മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകരായ ഷേർലി ജോൺ, റേച്ചൽ ജേക്കബ്, കെസിയ, ഓമന ജോസഫ്, റേച്ചൽ മനോജ്, ഇന്ദു, മിനി സോമൻ, ആശാ സജി, രതില, ദീപറാണി, ബീനമധു, ജെമിനിടോമി, വത്സറഷീദ് എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി. കൂടാതെ പാലിയേറ്റീവ് കെയർ നഴ്സ് സുജാത സ്റ്റാൻലിയെയും ചടങ്ങിൽ ആദരിച്ചു.


.ഓരോ വീടുകളിലും കയറിയിറങ്ങി ആരോഗ്യവിവരങ്ങൾ ശേഖരിക്കുകയും രോഗികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ഇടപെടുകയും ചെയ്യുന്ന ആശാ പ്രവർത്തകരുടെ സേവനം സമൂഹത്തിൽ ഏറെ വിലപ്പെട്ടതാണെന്ന് യോഗം വിലയിരുത്തി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാധാരണക്കാർക്ക് ആശുപത്രികളുമായും ആരോഗ്യ സംവിധാനങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നവരാണ് ആശാ പ്രവർത്തകർ.


.അതേസമയം, പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനവും സമൂഹത്തിന് വലിയ ആശ്വാസമാണ്. രോഗബാധിതരായും കിടപ്പിലായും കഴിയുന്നവരുടെ വീടുകളിലെത്തി ആവശ്യമായ പരിചരണം നൽകുകയും രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസികവും ആരോഗ്യപരവുമായ പിന്തുണ നൽകുകയും ചെയ്യുന്നതിൽ പാലിയേറ്റീവ് കെയർ പ്രവർത്തകർ വലിയ പങ്കാണ് വഹിക്കുന്നത്. ചികിത്സയോടൊപ്പം പരിചരണവും കരുതലും ആവശ്യമായ കിടപ്പുരോഗികൾക്ക് ഇവരുടെ സാന്നിധ്യം വലിയ ആശ്വാസമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.



.രോഗികളെ വീടുകളിൽ എത്തി പരിചരിക്കുന്ന ആശാ പ്രവർത്തകരുടെയും പാലിയേറ്റീവ് കെയർ നഴ്സുമാരുടെയും സേവനം പൊതുസമൂഹത്തിന് മാതൃകയാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് ഇവരെന്നും ചടങ്ങിൽ വിലയിരുത്തി. ആശുപത്രി സംവിധാനങ്ങൾക്ക് പുറത്ത് ഓരോ കുടുംബങ്ങളിലേക്കും ആരോഗ്യപരിചരണം എത്തിക്കുന്നതിൽ ഇവരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി.




Post a Comment

0 Comments