Latest News
Loading...

സര്‍ക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശന്‍.



റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി മാന്യന്മാരാകാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും മാധ്യമ മുതലാളിമാരായാല്‍ അതിന്റെ തണലില്‍ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവര്‍ കരുതുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. 



.കൂടാതെ, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരില്‍ മലയാളികളെ ഇവര്‍ വിഢികളാക്കിയെന്നും അധമ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റ് മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് ഇടതു സര്‍ക്കാരും കൂട്ടുനിന്നു എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എസ്എന്‍ഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ 14 ദിവസത്തേക്കാണ് കോടതി ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. 


.മദ്യം കണ്ടെടുത്ത വീട് ആന്റോയുടെ പേരിലാണെന്ന് പ്രൊസിക്യൂഷന്‍ ധരിപ്പിച്ചു. 2025 ഇല്‍ നികുതി അടച്ച രേഖകള്‍ ഹാജരാക്കിയാതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025 ന്ന് മുന്‍പ് ഉള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉള്‍പ്പടെ കോടതിയെ പ്രൊസിക്യൂഷന്‍ ധരിപ്പിച്ചു. 

.റിമാന്‍ഡ് ചെയ്ത ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്.




.




Post a Comment

0 Comments