Latest News
Loading...

പാലാ അൽഫോൻസാ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ്

 

പാലാ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും പാലാ ബ്ലഡ് ഫോറവും ഫെഡറൽ ബാങ്കും സംയുക്തമായി മാർ സ്ലീവ മെഡിസിറ്റി പാലായുടെ സഹകരണത്തോടെ പാലാ അൽഫോൻസാ കോളേജ് എൻസ്എസ്, എൻസിസി യൂണിറ്റുമായി ചേർന്ന് നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.

 ക്യാമ്പിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥിനികളുടേയും ആദ്യത്തെ രക്തദാനം ആയിരുന്നു എന്നതും പ്രസിദ്ധ സിനിമാതാരം ദർശന എസ്. നായർ മുഖ്യാതിഥിയായി പങ്കെടുത്തു.



.കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രസിദ്ധ സിനിമാതാരം ദർശന എസ്. നായർ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 


.എൻ സി സി കമാൻഡിംഗ് ഓഫീസർ കേണൽ ശ്രീകുമാർ മുഖ്യാതിഥി ആയി പങ്കെടുത്തു. ലയൺസ് ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം വിഷയാവതരണവും നടത്തി. ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ രാജേഷ് ജോർജ് , ബ്രാഞ്ച് മാനേജർ ജൂലിയ, ഡോ. കെലിറ്റാ ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. റോസ്മേരി ഫിലിപ്പ് , സുനിത ശാന്തൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 



.എൻ.സി.സി, എൻ.എസ്.എസ് വോളന്റിയർമാരും ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയബറ്റിക്സ് ഡിപ്പാർട്ട്മെൻ്റും ലയൺസ് ക്ലബ്ബ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പതോളം വിദ്യാർത്ഥിനികൾ രക്തം ദാനം ചെയ്തു.




Post a Comment

0 Comments