പാലാ: സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും ധാർമികതയും സേവനവും വിപുലമാക്കുന്നതിനുള്ള ഉപാധിയാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ‘മനുഷ്യനും നിർമിതബുദ്ധിയും തമ്മിലുള്ള സഹവർത്തിത്വം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.മനുഷ്യന്റെ സർഗാത്മകതയുടെയും ബുദ്ധിശക്തിയുടെയും സൃഷ്ടിയാണ് നിർമിതബുദ്ധിയെന്നും സാമൂഹിക സമത്വവും പുരോഗതിയും ഉറപ്പാക്കുന്ന തരത്തിലായിരിക്കണം അതിന്റെ ഉപയോഗമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മനുഷ്യജീവിതം കൂടുതൽ അർഥപൂർണവും സുസ്ഥിരവുമാക്കുന്നതിന് നിർമിതബുദ്ധിക്ക് സാധിക്കണമെന്ന് അധ്യക്ഷത വഹിച്ചു.
.കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി. സി. തങ്കച്ചൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. ലവീന ഡൊമിനിക് നന്ദിയും പറഞ്ഞു.
കോളേജ്, യു.ജി.സി.-എം.എം.ടി.ടി.സി., കേരള സർവകലാശാല, സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് റിസർച്ചേഴ്സ് ആൻഡ് അക്കാദമീഷ്യൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. നൂറോളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
.കർണാടക കേന്ദ്രസർവകലാശാലയിലെ ഡോ. കെ. തിയാഗു, തിരുവനന്തപുരം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫ. ഡോ. സോണി ജോസ്, മൈസൂർ സെന്റ് ജോസഫ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. പ്രിയ മാത്യു എന്നിവർ സെമിനാറിന് നേതൃത്വം നൽകി. രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നും കോളേജുകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽനിന്നുമുള്ള അധ്യാപകരും ഗവേഷകരും വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ സെന്റ് തോമസ് (ഓട്ടോണമസ്) കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് സമാപന സന്ദേശം നൽകും. സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.





0 Comments