പാല കൊട്ടാരമറ്റത്ത് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം ഉയർന്നു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് മുമ്പിൽ ഡിവൈഡറുകൾ മൂടി വെള്ളം ഉയർന്നിട്ടുണ്ട്. ബസ്റ്റാൻഡ് വെള്ളത്തിലായി. ബിഷപ്പ് ഹൗസിന് മുൻവശം, പാലാ വൈക്കം റോഡ്, പാലാ കോട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട്. അൽഫോൻസാ കോളേജിനു മുൻവശവും സെൻറ് തോമസ് കോളേജിനു മുൻവശവും വെള്ളക്കെട്ട് ഉണ്ട്.
.ബസ്സും ലോറിയും അടക്കം വലിയ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വൈക്കം റൂട്ടിൽ സ്വകാര്യ ബസ്സും കോട്ടയം റൂട്ടിൽ കെഎസ്ആർടിസിയും ഏതാനും സർവീസുകൾ നടത്തുന്നുണ്ട്. തൊടുപുഴ റൂട്ടിൽ തടസ്സമില്ല. ളാലം തോട്ടിൽ നിന്നും പ്രധാന റോഡിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
സ്റ്റേഡിയം ജംഗ്ഷൻ സമീപം സുലഭ ജംഗ്ഷനിൽ നിന്നും വെള്ളം റോഡിലേക്ക് എത്തുന്നുണ്ട്. അതേസമയം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
.




0 Comments