Latest News
Loading...

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ചിങ്ങം 1 കർഷകദിനാഘോഷം



 കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും  കൊഴുവനാൽ കൃഷിഭവന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും  കൊഴുവനാൽ ഗ്രാമപഞ്ചായത്ത്‌ പകൽ വീട്  ഹാളിൽ നടന്നു . കൊഴുവനാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  ജോസി ജോസഫ്  അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു. ളാലം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ.ജോസ് പ്ലാക്കൂട്ടം അവർകൾ ഉദ്ഘാടനം ചെയ്തു.  തുടർന്ന് ബഹു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ എം സിറിയക് അവർകൾ മുഖ്യപ്രഭാഷണം നടത്തി.



.
കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ വൈസ് പ്രസിഡന്റ് ആലീസ് ജോയ് ,  ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ഷാജി  എന്നിവർ ആദരിച്ചു.  വിവിധ വിഭാഗങ്ങളിൽ  മികച്ച കർഷകരായി തിരഞ്ഞെടുക്കപെട്ട ശ്രീ.സിജി സ്കറിയ, വടാതുരുത്തേൽ,ശ്രീകുമാർ.റ്റി സി,തെക്കേടത് , ഹരിഹരൻ കെ ആർ, കല്ലേപിള്ളൂങ്കൽ, എം വി തോമസ്, മോളോപറമ്പിൽ, .അമ്പിളി ബൈജു, കൂട്ടുങ്കൽ,  ഉഷ സോമൻ,പഴനിലത്ത്, മാസ്റ്റർ.ജൊവാൻ ജോസഫ് ജോബി,ചൊള്ളമ്പുഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനി ഫിലിപ്പ് പദ്ധതി വിശദീകരണം  നടത്തി. കാർഷികവികസന സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികൾ , ബാങ്ക് പ്രതിനിധികൾ , കാർഷിക വികസന സമിതിയംഗങ്ങൾ , കുടുംബശ്രീ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു  . 



. കാർഷിക സെമിനാർ കർഷക സമ്മേളനം എന്നിവ നടത്തപ്പെട്ടു.  "ശാസ്ത്രീയ മണ്ണ് പരിശോധനയും വളപ്രയോഗവും " എന്ന വിഷയത്തെ കുറിച്ച് അശ്വിനി എസ് , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ,MSTL ക്ലാസ്സ്  നയിച്ചു.  കൊഴുവനാൽ ഗ്രാമപഞ്ചായത്ത് സേക്രട്ട്രറി ശ്രീ. ശ്രീകുമാർ കൃതഞ്ജത  അർപ്പിച്ചു.



Post a Comment

0 Comments