മേലുകാവ് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, വിവിധ ബാങ്കുകൾ ,കാർഷിക വികസന സമിതി, ഗ്രീൻ നെസ്റ്റ് അഗ്രോ കഫറ്റേറിയ - മേലുകാവുമറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി രാവിലെ 11.30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു .കൃഷി ഓഫീസർ ശ്രീ. ജീസ് ലൂക്കോസ് സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിൻസി ടോമി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോയി സ്കറിയ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ (ഈരാറ്റുപേട്ട)ശ്രീ. അജ്മൽ പി .എം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി ആൻ മരിയ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. സുനിൽ ഐസക് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.ജെറ്റോ ജോസ് , ശ്രീമതി അഞ്ചു റോബിൻ ,ശ്രിമതി മേഴ്സി വട്ടക്കാനായിൽ, ശ്രീമതി ഷൈനി ബേബി കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ. ജോസ് സെബാസ്റ്റാൻ വട്ടക്കാവുങ്കൽ ,ശ്രീ. വിജയകുമാർ ടി ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
.ജനപ്രതിനിധികളായ കുമാരി ഷീബ മോൾ ജോസഫ് , ശ്രീമതി പ്രസന്ന സോമൻ ,ശ്രീ. ആൻഡ്രൂസ് എബ്രഹാം ,ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, CDS ചെയർ പേഴ്സൺ ശ്രീമതി ബറ്റിE I എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിലായി തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരായ ശ്രീ. ജോസ് മാത്യു (വാളിപ്ലാക്കൽ )ശ്രീ. എ കെ .ഗോപി (അരീക്കൽ ) ശ്രീമതി അന്നമ്മ ജോസഫ് (അറക്കത്തോട്ടത്തിൽ)ശ്രീ .ജോൺസൺ ഐസക് (കുടിയാറ്റിൽ),മാസ്റ്റർ ആകേഷ് ആൻ സിബി (കുന്നുംപുറത്ത്)ശ്രീ. ബാബു മാധവൻ (വടക്കേകുന്നേൽ)എന്നിവർ തങ്ങൾക്ക് നൽകിയ ആദരവിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു . കൃഷി അസിസ്റ്റന്റ് ശ്രീ .മനോജ് എം.വി കൃതജ്ഞത രേഖപ്പെടുത്തി, യോഗം 1:30ന് അവസാനിച്ചു .
.





0 Comments