വിസാറ്റ്: വിസാറ്റ് എൻജിനീയറിംഗ് കോളേജിൽ ഐ.ഇ.ഡി.സിയുടെ ആഭിമുഖ്യത്തിൽ വർക്ക്-ഇൻ്റഗ്രേറ്റഡ് ലേണിംഗ് ഇന്നൊവേഷൻ ലാബിന്റെ ഉദ്ഘാടനവും വ്യവസായ മേഖലയെക്കുറിച്ചുള്ള സംവാദവും സംഘടിപ്പിച്ചു. ക്യാമ്പസിലെ സെമിനാർ ഹാളിലായിരുന്നു പരിപാടി.
.ഈ എ.ഐ. യുഗത്തിൽ വിദ്യാർത്ഥികളിൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് , ഇന്നൊവേഷൻ , എക്സ്പീരിയൻഷ്യൽ ലേണിംഗ് എന്നിവ വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം.
നെറ്റ്ലിങ്ക് ഐ.സി.ടി. പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ ശ്രീ. സീക്കോ തോമസ് ഇന്നൊവേഷൻ ലാബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നിശ്ശബ്ദ പ്രാർത്ഥനയും ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ അമ്മു വിൽസന്റെ സ്വാഗത പ്രസംഗവും നടന്നു. വിസാറ്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി. അധ്യക്ഷത വഹിച്ചു.
.ഐ.ഇ.ഡി.സി. സ്റ്റുഡന്റ് ലീഡ് ശ്രീഗർ വിസാറ്റിലെ ഐ.ഇ.ഡി.സിയുടെ പ്രവർത്തനങ്ങളും വളർച്ചയും അവതരിപ്പിച്ചു. ഐ.ഇ.ഡി.സി. ടെക്നിക്കൽ ലീഡ് ആന്റോ ജെറോം മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തുടർന്ന് ശ്രീ. സീക്കോ തോമസ് ഉദ്ഘാടന പ്രസംഗവും വ്യവസായ മേഖലയെക്കുറിച്ചുള്ള സംവാദവും നടത്തി.
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഒ.ഒ. ശ്രീ. സുഹാസ് പി. എസ്. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഐ.ഇ.ഡി.സി. സ്റ്റുഡന്റ് ലീഡ് അംബാടി സുരേഷ് നന്ദി രേഖപ്പെടുത്തി.
.
.






0 Comments