ഈരാറ്റുപേട്ട: നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി. ഇടമല സി.എം.എസ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ, പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് - മരിയ ദമ്പതികളുടെ മകനാണ്.
.സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റുപേട്ടയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറുകയായിരുന്നു. കുഞ്ഞു സഹോദരൻ അലക്സും ആൽഡ്രിനൊപ്പം തുക കൈമാറാൻ എത്തിയിരുന്നു.
.കുട്ടിയുടെ ഈ വലിയ നന്മയെയും സെബിൻ ജോസഫിന്റെ ജീവകാരുണ്യ മനസ്സിനെയും ആദരിച്ചുകൊണ്ട് ഈരാറ്റുപേട്ട നഗരസഭയും പൗരാവലിയും ചേർന്ന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് കുട്ടിയുടെ ഈ നന്മ പ്രവർത്തിക്ക് സന്തോഷസൂചകമായി സംഘാടകർ കേക്ക് വാങ്ങുകയും, വേദിയിൽ വെച്ച് തന്നെ ആൽഡ്രിന്റെ ഏഴാം പിറന്നാൾ ആഘോഷം കേക്ക് മുറിച്ച് എല്ലാവരും ഒന്നിച്ച് പങ്കിടുകയും ചെയ്തു.
.ദുരന്തമുഖത്ത് സ്നേഹത്തിന്റെയും കരുതലിന്റെയും വെളിച്ചമായി മാറിയ ഈ കൊച്ചുമിടുക്കന്റെ പ്രവർത്തി വലിയ പ്രശംസയ്ക്ക് കാരണമായി.





0 Comments