പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ–തൊടുപുഴ റോഡിൽ മാനത്തൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കോന്നി സ്വദേശികളായ നസില ബിജു (39), നിത ബിജു (16) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം.
അമനകരയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഏഴാച്ചേരി സ്വദേശി അതുൽ മനോജ് (21) ന് പരിക്കേറ്റു. പുലിയന്നൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശി എബിൻ ബിനോയ് (22) നും പരിക്കേറ്റു.
നാലുപേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു
.
.






0 Comments