ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ പാക്കാപ്പുള്ളി വളവിൽ റോഡിൽ ട്രക്ക് നിന്ന് പോയതിനെ തുടർന്ന് ഗതാഗത തടസ്സം. വീപ്പകളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറിയാണ് വളവിൽ നിന്ന് പോയത്. ചെറു വാഹനങ്ങൾ കടന്നുപോയെങ്കിലും വലിയ വാഹനങ്ങൾ വളവ് തിരിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു. തുടർന്ന് ജെസിബി എത്തിച്ച് ലോറി വലിച്ചുമാറ്റിയാണ് ഗതാഗത തടസ്സം പരിഹരിച്ചത്.
image courtesy: melukavu news.
.
.




0 Comments