കാർഷിക വൃത്തിയാണ് സമൂഹത്തിലെ ഏറ്റവും മഹനീയമായ പ്രവർത്തി എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും കൃഷിയും കർഷകരും ഭക്ഷ്യവസ്തുക്കളുമില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല. കർഷകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ടം മത്സരം 2026 ൻ്റെ വിത്ത് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഇടവകകളിൽ നിന്നായി പതിനായിരത്തിൽപരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ മത്സരം കേരളത്തിലെ ഏറ്റവും വലിയ കാർഷിക മത്സരമാണ്.
രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, ടോമി കണ്ണിറ്റുമ്യാലിൽ, രാജേഷ് പാറയിൽ, ബെന്നി കിണറ്റുകര, എഡ്വിൻ പാമ്പാറ, ലിബി മണിമല, ജോർജ് മണിയങ്ങാട്ട്, ജോയി ചന്ദ്രൻകുന്നേൽ, ക്ലിൻ്റ് അരീപ്പാക്കൽ, ബേബിച്ചൻ എടാട്ട് തുടങ്ങിയവർ സംസാരിച്ചു.



0 Comments