Latest News
Loading...

ലഹരിവിരുദ്ധ പ്രവര്‍ത്തകരില്ലാതെ ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനം ഈരാറ്റുപേട്ടയിലും




ആഗോളലഹരിവിരുദ്ധ ദിനത്തില്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഈരാറ്റുപേട്ട പോലീസ് സംഘടിപ്പിച്ച സമ്മേളനത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ പ്രസ്ഥാനമായ കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി ഇല്ല. രണ്ടര പതിറ്റാണ്ടിലധികമായി ജില്ലയിലും സംസ്ഥാനത്തുടനീളവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതിയെ പോലീസ് സംവിധാനം ഒഴിവാക്കിയതില്‍ കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പ്രതിഷേധം രേഖപ്പെടുത്തി. വാരിയേഴ്‌സിനെ നിശ്ചയിക്കുന്നതിലും ലഹരിവിരുദ്ധ മുന്നേറ്റത്തിന് ആളുകളെ കണ്ടെത്തുന്നതിലും പോലീസ് പരാജയപ്പെട്ടതായി പ്രസാദ് കുരുവിള പറഞ്ഞു. 


അര്‍ഹതപ്പെട്ടവര്‍ പുറത്തും വാരിയേഴ്‌സായി നിശ്ചയിക്കപ്പെടേണ്ടാത്തവര്‍ അകത്തും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ലഹരിവിരുദ്ധ മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്നതാണ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ സംഘടനാ പ്രസ്ഥാനങ്ങളെയും ജനപ്രതിനിധികളെയും അറിയിച്ച് കൊട്ടിഘോഷിച്ച് നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ സമ്മേളനം ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ഒഴിവാക്കിയതിനാല്‍ ഈ പ്രോജക്ടിന് പോലീസ് വലിയ വില കല്പിക്കുന്നില്ലെന്നുവേണം കരുതാനെന്നും പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments