വിദ്യാർത്ഥികൾക്ക് കരുതലുമായി പൂഞ്ഞാർ തെക്കേക്കര ന്യൂ സിറ്റിസൺസ് ക്ലബ്ബ്. സെന്റ് ആന്റണീസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് അജീഷ് കുമാർ സി.ആര്‍ നിർവ്വഹിച്ചു.
രാവിലെ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, പഞ്ചായത്ത് , ബ്ലോക്ക് അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു. 


കുട്ടികളുടെ ഉന്നമനത്തിനായി ഇത്തരം ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളുമായി ക്ലബ്ബ് ഇനിയും മുന്നോട്ട് പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ക്ലബ് അംഗങ്ങൾ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും പ്രദേശത്തെ കൂടുതൽ സ്കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ