Latest News
Loading...

ഗതാഗത ക്രമീകരണങ്ങൾക്ക് 4 പോലീസുകാർ



ഈരാറ്റുപേട്ട നഗരത്തിലെ വർധിച്ചുവരുന്ന തിരക്കും ഗതാഗത പ്രശ്നങ്ങളും പരിഗണിച്ച്, നഗരത്തിന്റെ ക്രമസമാധാനവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി നാല് പോലീസുകാരുടെ സേവനം ഔദ്യോഗികമായി ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുമായി നടത്തിയ ചർച്ചകളുടെയും ആവശ്യമായ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ മുട്ടം കവല വരെ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം.


എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഈ നടപടി സഹായകരമാകുമെന്നും ചെയർമാൻ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments