പെയിന്റ് ഡീലറായ ഞാവള്ളികുന്നേൽ ഗ്രൂപ്പിന്റെ മുപ്പത്തിഒന്നാമത് വാർഷികവും ഫാമിലി മീറ്റും 10.05.26 ഞായറാഴ്ച 2pm മുതൽ പാലാ മുനിസിപ്പൽ ടൌൺ ഹാളിൽ വെച്ച് നടത്തപ്പെടുകയാണ്. പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ഉത്ഘാടനം ചെയ്യുന്ന ഫാമിലി മീറ്റിൽ ഞാവള്ളിക്കുന്നേൽ ഗ്രൂപ്പ് സ്ഥാപകൻ ചാക്കോ വർക്കി അധ്യക്ഷത വഹിക്കുന്നതും മരിയസദനം ഡയറക്ടർ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തുന്നതും ഫാദർ തോമസ് ഓലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്...
KVVES പൈക യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോണി കുന്നപ്പള്ളിയും ലീഡിങ് പെയിന്റ് കമ്പനി മാനേജർസും ആശംസ പ്രസംഗങ്ങൾ നടത്തുന്നതുമാണ്..
ഫാമിലി മീറ്റിൽ വെച്ച് സ്റ്റാഫിനും ഫാമിലിയ്ക്കും വേണ്ടി വിവിധ മെഡിക്കൽ allowance കൾ, ഇൻഷുറൻസ് പോളിസികൾ, സ്കോളഷിപ്പുകൾ, അവാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.
ഫ്ലവേഴ്സ് ഫെയിം ടീം പത്തനംതിട്ടയുടെ കോമഡി സ്കിറ്റിനോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഫാമിലി മീറ്റിൽ ഉണ്ടായിരിക്കുന്നതാണ്...
ഞാവള്ളികുന്നേൽ ഗ്രൂപ്പ് M. D. ശ്രീ ജോസ് ഞാവള്ളികുന്നേൽ, മാനേജർ ശ്രീ സുഭാഷ് വലിയവീട്ടിൽ, സീനിയർ അക്കൗണ്ടന്റ് ശ്രീ രാജേഷ് ഇളം പച്ചവീട്ടിൽ, അക്കൗണ്ടന്റ് ശ്രീ ആകാശ് ചെന്നമ്പള്ളിൽ, പാലാ ഷോപ്പ് മാനേജർ ശ്രീ ഡാലിൻ കയ്യാണിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു...
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments