Latest News
Loading...

രണ്ട് മന്ത്രി സ്ഥാനത്തില്‍ ഉറച്ച് ജോസഫ് ഗ്രൂപ്പ്




7 എംഎല്‍എമാരുള്ള സ്ഥിതിയ്ക്ക് 2 മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ്. ഈ ആവശ്യവുമായി മുന്നോട്ട് പോകാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ലീഗിന് 5 മന്ത്രി സ്ഥാനം നല്കുന്ന സൗഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിന് രണ്ടാം മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് നിലപാട്. ആദ്യമന്ത്രി മോന്‍സ് ജോസഫ് എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. 


രണ്ടാം മന്ത്രിപദവി ലഭിക്കുന്നെങ്കില്‍ അത് അപു ജോണ്‍ ജോസഫിന് ന്‌ലകണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. രണ്ടാം മന്ത്രിസ്ഥാനം അംഗീകരിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് അല്ലെങ്കിില്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടും. ഇത് തോമസ് ഉണ്ണിയാടന് നല്കണം. വി.ഡി സതീശന് ഇത് സംബന്ധിച്ച് പി.ജെ ജോസഫ് സൂചന നല്കി. ഇന്ന് യുഡിഎഫ് യോഗത്തിലും ഈ ആവശ്യം ആവര്‍ത്തിക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments