അഞ്ചുമലയിൽ വോൾട്ടേജ് ക്ഷാമം വർഷങ്ങളായി രൂക്ഷമായി തുടരുന്നു. 2024 ൽ കൊടുത്ത പരാതി വെറും ഫയലിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഈരാറ്റുപേട്ട കെ എസ് ഇ ബിയുടെ കീഴിലുള്ള മേലുകാവ് സെക്ഷനിൽപ്പെട്ട ഇരുമാപ്ര - അഞ്ചുമല ഭാഗത്തെ ഉപഭോക്താക്കൾ ആണ് വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത് .ട്രാൻസ്ഫോമറിൽ നിന്നും ഏകദേശം 3.500 കിലോമീറ്റർ ആണ് അഞ്ചുമല ഭാഗത്തേക്കുള്ള വൈദ്യുത ലൈനിന്റെ ദൂരം .ഈ ഭാഗത്തേക്ക് 70 ൽ അധികം കണക്ഷനുകൾ ഉണ്ട് .മൂന്ന് ലൈനുകളാണ് ഇങ്ങോട്ടുള്ളത്. ഇതിൽ രണ്ട് ലൈനുകൾ ഏകദേശം 1 കിലോമീറ്റർ ഓളം മാത്രമേ ഉള്ളൂ. ഈ രണ്ട് ലൈനുകളിലായി 3o ഓളം വീടുകൾ മാത്രമേ ഉള്ളൂ. എന്നാൽ 3.500 കിലോമീറ്റർ ഉള്ള ഒരു ലൈനിൽ 40 ലധികം കണക്ഷനുകൾ ഉണ്ട് .അതിനാൽ ഈ ലൈനിൽ വോൾട്ടേജ് വളരെ കുറവാണ് .

വൈകുന്നേരങ്ങളിൽ ആവശ്യത്തിന് വോൾട്ടേജ് ഇല്ലാത്തതിനാൽ 117 വോൾട്ട് ആണ് മീറ്ററിൽ കാണിക്കുന്നത് പക്ഷേ ഇവിടത്തെ വീട്ടുകാർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നില്ല .ഒരു മൊബൈൽ ചാർജ് ചെയ്യാൻ പോലും സാധിക്കുകയില്ല എന്നാണ് ഗ്രാമവാസികൾ ഉന്നയിക്കുന്നത്. കുട്ടികൾക്ക് പഠിക്കുവാനോ ,എയർ ബെഡിൽ കിടക്കുന്ന രോഗികൾ , ഡയാലിസിസ് രോഗി കണക്ക് ശ്വാസംമുട്ടൽ ഉണ്ടാകുമ്പോൾ എടുക്കുന്ന നെബുലൈസർ, ഇൻസുലിൻ, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മറ്റ് മരുന്നുകൾ എന്നിവ ഉപയോഗിക്കുവാൻ സാധിക്കുകയില്ല.പകലും രാത്രിയും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്.



ഇപ്പോൾ ആളുകൾ താമസമില്ലാത്ത പുരയിടങ്ങളിൽ കൂടി വലിച്ചിരിക്കുന്ന ലൈനുകൾ റോഡ് വഴിയാക്കിയാൽ ദൂരം കുറയ്ക്കുവാൻ സാധിക്കും .ട്രാൻസ്ഫോർമറിൽ നിന്നും രണ്ട് സപ്ലൈ ഉള്ളൂ. ട്രാൻസ്ഫോമർ മാറ്റി പുതിയത് സ്ഥാപിക്കുകയും ഈ ഭാഗത്തോട്ടുള്ള എല്ലാ ഫെയിസുകളും നീട്ടുകയും ,ഓരോ ലൈനുകളിലും തുല്യമായ കണക്ഷനുകൾ നൽകുകയും ചെയ്താലേ അഞ്ചുമലയിലെ വോൾട്ടേജ് ക്ഷാമം താൽക്കാലികമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അഞ്ച് മലയിൽ ഒരു ട്രാൻസ്ഫോർമർ സ്ഥാപിച്ചാൽ മാത്രമേ വോൾട്ടേജ് ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ .അതിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ പറയുന്നു.


ഒറ്റനോട്ടത്തിൽ ഇലക്ട്രിസിറ്റി ഉണ്ട് പക്ഷേ ഉപയോഗമില്ല: റോബിൻ ഇരുമാപ്ര

2024ലെ പരാതി ഫയലിൽ സ്വീകരിച്ചിട്ടും ഇന്ന് വരെ പരിഹാരം ഉണ്ടാവാത്തത് KSEB യുടെ ഈ പ്രദേശത്തെ ഉപഭോഗത്താക്കളോടുള്ള കടുത്ത അവഗണനയും അനാസ്ഥയുമാണ് .

 വൈദ്യുതി ബില്ല് അടയ്ക്കുന്നതിൽ ഒരു ദിവസം കാലതാമസം സംഭവിച്ചാൽ ഫോണിൽ വിളിച്ച് സമ്മർദ്ദം ചെലുത്തുന്ന കെഎസ്ഇബി അധികാരികൾ ഉപഭോക്താക്കൾക്ക് വേണ്ട ഇലക്ട്രിസിറ്റി എത്തിച്ചേരുന്നുണ്ട് എന്ന് കൂടി ഉറപ്പുവരുത്തേണ്ടതാണ്.

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ